About Us
അമേരിക്കയുടെ 'എനർജിക്യാപ്പിറ്റൽ' എന്നറിയപ്പെടുന്ന Houston-ന്റെയും, ടെക്സസ്സിന്റെ തലസ്ഥാനമായ
Austin-ന്റേയും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ബർട്ടൺ എന്ന കൊച്ചു ഗ്രാമത്തിൽ ഒരുപറ്റം ക്നാനായ
സുഹൃത്തുക്കൾ 'ബർട്ടൺ വില്ലാസ്' എന്ന വിശ്രമ ജീവിത കൂട്ടായ്മ (കമ്യൂണിറ്റി) ഒരുക്കുന്നു.
ഹൂസ്റ്റണിലെ Holy Family Church ലെ ഫാദർ ജോയി കൊച്ചാപ്പിള്ളി തറക്കല്ലിട്ട ഈ കമ്യൂണിറ്റിയിലെ
ആദ്യത്തെ മൂന്നു വീടുകളുടെ പണികൾ പൂർത്തിയായി താമസം ആരഭിച്ചിരിക്കുന്നു. അടുത്ത മൂന്നു
വീടുകളുടെ തറക്കല്ലിടൽ കർമ്മം ദീർഘകാലംഹ്യൂസ്റ്റൺ ക്നാനായ മിഷൻ ഡയറക്ടർ ആയിരുന്ന ഫാ. ജോസഫ്
മണപ്പുറത്തിന്റെ പ്രാർത്ഥനാശുസ്രൂഷയിൽ നടത്തപ്പെടുകയും തുടർ നിർമാണപ്രവർത്തനങ്ങൾ ധൃതഗതിയിൽ
മുന്നേറികൊണ്ടിരിക്കുകയും ചെയ്യുന്നു.
ദീര്‍ഘവീക്ഷണത്തോടെ, കാലാനുസൃതമായ മാറ്റങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ട് വിശ്രമജീവിതത്തെ
(റിട്ടയര്‍മെന്റ്) എതിരേൽക്കാൻ തയ്യാറായ ഏതാനും സുഹൃത്തുക്കളുടെ
സ്വപ്‌നസാക്ഷാത്കാരമാണ് 'ബര്‍ട്ടണ്‍ വില്ലാസ്' എന്ന ഈ പദ്ധതി. സ്വപ്നങ്ങളുടേയും
യാഥാർഥ്യങ്ങളുടെയും ഒരു സംഗമം.
